പഞ്ചായത്ത് മാലിന്യ പരിപാലനത്തില്‍ നിസഹകരിച്ച് ഇതരവകുപ്പുകള്‍
അഗളി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ പരിപാലനത്തിന് പ്രഥമ പരിഗണന നല്‍കി അഗളി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട ഇതരവകുപ്പുകള്‍ വിട്ടുനില്‍ക്കുകയാണെന്ന് പഞ്ചായത്ത് ആരോപിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷം മാലിന്യ പരിപാലനത്തിനായി ഹരിത കര്‍മ സേന രൂപീകരിക്കുകയും പ്രത്യേക ഗ്രാമസഭകളിലൂടെ ഉറവിടമാലിന്യ സംസ്‌കരണ പ്രാധാന്യം അറിയിച്ചിട്ടുമുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യം, പൊലിസ്, വനം, സാമൂഹ്യനീതി ഉള്‍പ്പടെ ആറ് വകുപ്പുകളെ ഉള്‍പ്പടുത്തി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ദ്വൈമാസാവലോകനമാണ് നടത്തിവരുന്നത്. എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ ആദ്യ യോഗത്തിനു ശേഷമുള്ള യോഗത്തില്‍ വ്യാപരി സംഘടനാ പ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ല.
വ്യാഴാഴ്ച പഞ്ചായത്തില്‍ വിളിച്ച യോഗത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ ആരുംതന്നെ പങ്കെടുത്തില്ല. ഇത് ഗൗരവതരമായി കണ്ട് അധികൃതരെ അറിയിക്കുമെന്ന് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ മാലിന്യ പരിപാലനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ ഉദ്യോഗസ്ഥരുടെ നിസഹകരണം തലവേദയകുകാണ് പഞ്ചായത്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."