തൊഴിലല്ല; വേണ്ടത് പഠനസൗകര്യം; മലപ്പുറത്തും 'പൊമ്പിളൈ ഒരുമൈ'
മലപ്പുറം: കോളജില്‍ ലാബും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥിനികളുടെ നഗരസഭാ മാര്‍ച്ച്. മലപ്പുറം ഗവ. വനിതാ കോളജില്‍ സയന്‍സ് ലാബുകള്‍ യാഥാര്ഥ്യമാക്കണമെന്നാവശ്യപ്പട്ടാണ് 'മലപ്പുറം പൊമ്പിളൈ' നഗരത്തില്‍ പ്രകടനം നടത്തിയത്. പ്ലക്കാര്‍ഡുകളുമായി നൂറിലധികം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു നഗരസഭാ മാര്‍ച്ച്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സര്‍ക്കാര്‍ വനിതാ കോളജില്‍ കെമിസ്ട്രി, ബോട്ടണി വിഷയങ്ങള്‍ക്കാവശ്യമായ ലാബ് യാഥാര്‍ഥ്യമായില്ലെന്നതാണ് പരാതി. മൂന്നാം സെമസ്റ്ററില്‍ ആവശ്യമായ ലാബ് സൗകര്യങ്ങള്‍ അധ്യയനം തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും യാഥാര്‍ഥ്യമായിട്ടില്ല. ഇതോടെയാണ് വിദ്യാര്‍ഥിനികള്‍ സമരവഴി സ്വീകരിച്ചത്.
കോളജിനു സൗകര്യമാവാത്തത്ിനാല് നേരത്തെ സ്പെഷല്‍ ഓഫിസറുടെ കാര്യാലയം നഗരസഭയോടു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രവേശന നടപടികളും ഇവിടെയായിരുന്നു. ഇതാണ് നഗരസഭയിലേക്കു മാര്‍ച്ച് നടത്താന്‍ കാരണമായത്. പൊലിസെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്.
മലപ്പുറംബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനോടു ചേര്‍ന്നു താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ നാലു കോഴ്സുകളാണ് നിലവിലുള്ളത്. അതേസമയം, ആവശ്യമായ ലാബ്ുകള് ഒരാഴ്ചയ്ക്കകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."