പലിശയില്‍ കുടുങ്ങി ഇനി ഒരു മലയാളിക്കും ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്യേണ്ടി വരരുത്!
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ബഹ്‌റൈനില്‍ സജീവമാക്കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പലിശയില്‍ കുടുങ്ങി ഇനി ഒരു മലയാളിക്കും ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്യേണ്ടി വരരുതെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഇവിടെ അദ്‌ലിയ ബാങ്കോക്ക് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്, ബഹ്‌റൈനില്‍ ഈയിടെ പിടിമുറുക്കിയ പ്രവാസി മലയാളികളുള്‍പ്പെട്ട പലിശമാഫിയയുടെ ചൂഷണങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പലിശ വിരുദ്ധ സമിതി ഭാരവാഹികള്‍ വിശദീകരിച്ചത്.
ബഹ്‌റൈനില്‍ പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ശേഷം ധാരാളം പരാതികള്‍ ലഭിക്കുകയും അതില്‍ പലതിലും ഇരകള്‍ക്ക് അനുകൂലമായ നടപടികള്‍ എടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിന് ബഹ്‌റൈനിലെ വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും അകമഴിഞ്ഞ സഹകരണം ലഭിച്ചെന്നും ഭാരവാഹികള്‍ അറിയിച്ചു.
അടുത്തിടെ പലിശ വിരുദ്ധ സമിതി നേതാക്കളെ പലിശ സംഘം ബന്ദികളാക്കുകയും ഇരയെ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്നു പേര്‍ക്കെതിരെ ബഹ്‌റൈന്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ 10 ദിവസം ജയിലിലിടുകയും പരാതിക്കാരന്റെ പാസ്‌പോര്‍ട്ടും രേഖകളും കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റു പാസ്‌പോര്‍ട്ടും രേഖകളും ഇന്ത്യന്‍ എംബസിക്ക് അവര്‍ കൈമാറുകയും ചെയ്തതായി ഭാരവാഹികള്‍ വിശദീകരിച്ചു.
[caption id="attachment_662726" align="alignnone" width="620"] ബഹ്റൈനില്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള പലിശ വിരുദ്ധ സമിതിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍[/caption]
കൂടാതെ, ഇനി ഒരിക്കലും പലിശ ഇടപാട് ചെയ്യില്ലെന്ന കരാറില്‍ ഒപ്പുവെപ്പിച്ചാണ് പ്രതികളെ പൊലിസ് കേസ് ഒഴിവാക്കി മോചിപ്പിച്ചത്. ശേഷം ഇത് സംബന്ധിച്ച രേഖകളില്‍ അഭിഭാഷന്റെ ഓഫിസില്‍ ആദ്യം അവരുടെ ബന്ധുക്കള്‍ ഒപ്പുവയ്ക്കുകയും പ്രതികളുടെ റിമാന്‍ഡിനു ശേഷം എംബസിയില്‍ നേരിെട്ടെത്തി അവരെ കൊണ്ടു തന്നെ സത്യവാങ്മൂലത്തില്‍ ഒപ്പുവയ്പ്പിക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
പലിശക്ക് പണം നല്‍കി ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ചില മലയാളികളുടെ അഴിഞ്ഞാട്ടം ഇനിയും അനുവദിക്കപ്പെടരുതെന്ന ദ!ൃഢമായ തീരുമാനത്തിലാണ് തങ്ങളെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളന ശേഷം ബഹ്‌റൈനില്‍ പലിശക്കെണിയിലകപ്പെട്ടവരുടെ കണക്കുകള്‍ വ്യക്തമാക്കി സമിതി പത്രക്കുറിപ്പും പുറത്തിറക്കി. ബഹ്‌റൈനില്‍ സമീപ കാലത്തുണ്ടായ 36 ഓളം ആത്മഹത്യകളില്‍ 27 ഉം സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടതാണ്. അതില്‍ മിക്ക സംഭവത്തിലും പലിശ മാഫിയകളുടെ ചൂഷണം വ്യക്തമാണ്. നിലവില്‍ ആത്മഹത്യ ചെയ്തവരേക്കാള്‍ കൂടുതലാണ് ഇരകളായി ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണം. ഇതില്‍ ഇരകളും വേട്ടക്കാരും പ്രവാസി മലയാളികള്‍ തന്നെയാണ് എന്നതാണ് ഏറെ സങ്കടകരമെന്നും ഭാരവാഹികളിലൊരാള്‍ സുപ്രഭാതത്തോട് പ്രതികരിച്ചു.
നിലവില്‍ ഒരു പ്രമുഖ പലിശക്കാരനെതിരെയുള്ള നിയമ നടപടികളുമായി സമിതി മുന്നോട്ടു നീങ്ങുകയാണ്. ഇതു സംബന്ധിച്ച പരാതി ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ എത്തിക്കാന്‍ പലിശ വിരുദ്ധ സമിതി ശ്രമിക്കുകയും നിലവില്‍ അത് ഓപ്പണ്‍ ഹൗസില്‍ എത്തിയിരിക്കുകയുമാണ്. മലയാളി പലിശ മാഫിയയെ കുറിച്ച് ഇന്ത്യന്‍ എംബസി ഗൗരവ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നതെന്നും ഭാരവാഹി അറിയിച്ചു. പലിശക്കാര്‍ക്കെതിരെ പരാതിയുമായി രംഗത്തിറങ്ങിയപ്പോള്‍, ബഹ്‌റൈന്‍ ഗവണ്‍മെന്റില്‍ നിന്നും പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നും തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. അതോടൊപ്പം ഇന്ത്യന്‍ എംബസിയില്‍ നിന്നും നല്ല പിന്തുണയും സഹായവും ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി.
കൂടാതെ ബഹ്‌റൈനിലെ മലയാളി പലിശക്കാര്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ കേരള മുഖ്യമന്ത്രിക്ക് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖേനെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞിമുഹമ്മദിനും ഈ വിഷയത്തില്‍ പരാതി നല്‍കിയെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. പലിശക്കെണിയിലകപ്പെട്ടവര്‍ക്ക് 0097333882835, 33748156, 38459422എന്നീ നമ്പറുകളില്‍ സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ സഈദ് റമദാന്‍ നദ്‌വി, ജമാല്‍ ഇരിങ്ങല്‍, ടി.എം രാജന്‍, യോഗാനന്ദ്, സലാംമമ്പാട്ടുമൂല, ഷാജിത് എന്നിവരും, അംഗങ്ങളായ നാസര്‍ മഞ്ചേരി, എ.സി എബക്കര്‍, ദിജീഷ്, ഒ.വിഅശോകന്‍, പങ്കജ്‌നാഭന്‍, ഇ.പി ഫസല്‍, മനോജ് വടകര, നിസാര്‍ കൊല്ലം, സിബിന്‍സലിം, അഷ്‌കര്‍പൂഴിത്തല എന്നിവരും ഏതാനും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."