HOME
DETAILS

ഇവിടെയും വില്ലന്‍ മൊബൈല്‍ തന്നെ!

  
backup
August 02 2017 | 18:08 PM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d

ചങ്ങരംകുളം: ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, കുറ്റിപ്പുറം, കോട്ടക്കല്‍, മലപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലും പൊന്നാനി റെയ്ഞ്ച് എക്ക്‌സൈസ് ഓഫിസുകളിലും കഴിഞ്ഞ മാസങ്ങളില്‍ പിടികൂടിയ സ്‌കൂള്‍, കൊളജ് വിദ്യാര്‍ഥികളെ ചോദ്യംചെയ്തപ്പോള്‍ ചില വിവരങ്ങള്‍ ലഭിച്ചു. കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളോടു താല്‍പര്യമുള്ളവരെ കണ്ടെത്താനും ഇവര്‍ക്കിടയിലെ സൗഹാര്‍ദം മുതലെടുത്തു ലഹരിവിതരണത്തിലൂടെ പണമുണ്ടാക്കാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ വാട്‌സ്ആപ് കൂട്ടായ്മയുണ്ടത്രേ.
ക്ലാസ്‌മേറ്റ്‌സിന്റെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍നിന്നു സമാനമനസ്‌കരെ കണ്ടെത്തിയാണ് കഞ്ചാവ് ഗ്രൂപ്പുകളുടെ രൂപീകരണം. ഡി.ജെ വോയ്‌സ് ക്ലിപ്പുകളും വിഡിയോകളും മാത്രമാകും ഇത്തരം ഗ്രൂപ്പുകളിലൂടെ ആദ്യം പ്രചരിപ്പിക്കുക. പതിയെപ്പതിയെ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ 'ഗുണഫലങ്ങളെ'ക്കുറിച്ചും പ്രതിപാദിക്കുന്ന ലിങ്കുകളും പോസ്റ്റ് ചെയ്യും. ഇതിനോട് അനുകൂലമായി പ്രതികരിക്കുന്നവര്‍ക്കു പേഴ്‌സണല്‍ മെസേജ് അയച്ചാണ് ഇരപിടിത്തം.
എത്ര രൂപയുമായി എവിടെ എത്തിയാല്‍ സാധനം കിട്ടുമെന്നതടക്കമുള്ള വിശദാംശങ്ങള്‍ പിന്നീട് നല്‍കും. സംഗതി ഒരുകാരണവശാലും പുറത്തുപോകരുതെന്നുള്ളതിനാല്‍ കോഡ് ഭാഷ ഉപയോഗിച്ചാണ് ചാറ്റിങ്.
ക്ലാസ് കട്ട് ചെയ്തു
ലഹരിസേവ!
മുന്‍കാലങ്ങളില്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി ഉപയോഗം കൂടുതലായി നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഇതു വര്‍ധിക്കുകയാണ്. മുന്‍പ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞതു പൂര്‍ണമായും ശരിവയ്ക്കുന്നതാണ് സമീപകാലത്തു ജില്ലയിലുണ്ടായ പല സംഭവങ്ങളും. കഴിഞ്ഞ ഒക്ടോബറില്‍ പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ രണ്ടു സര്‍ക്കാര്‍ സ്‌കൂളുകളില്‍ മദ്യപിച്ചു ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവം നടന്നു. യുവജനോത്സവം നടത്തുന്ന സമയത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പോയശേഷം മടങ്ങിയെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥികളായ അഞ്ചു പേരില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞത്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ മദ്യപിച്ചെത്തിയ സംഭവങ്ങള്‍ മുന്‍പും ജില്ലയിലുണ്ടായിട്ടുണ്ട്.
മിക്ക സംഭവങ്ങളിലും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തു സ്‌കൂളധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു കുട്ടികള്‍ക്കു താക്കീതും ഉപദേശവും നല്‍കി പ്രശ്‌നം തീര്‍പ്പാക്കുകയാണു ചെയ്യാറ്. മദ്യപിക്കാനും ലഹരിമരുന്ന് ഉപയോഗിക്കാനും ക്ലാസ് കട്ട് ചെയ്തു പോകുന്ന വിദ്യാര്‍ഥികളുമുണ്ട്.
പശയും വൈറ്റ്‌നറും
വില്ലന്‍മാരാണ്
ഇപ്പോഴത്തെ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പി.ജെ ആല്‍ബെര്‍ട്ട് മുന്‍പു കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ സി.പി ഒ ആയിരുന്ന സമയത്ത് പട്രോളിങ്ങിനിടെ കുറ്റിപ്പുറം ഓവര്‍ ബ്രിഡ്ജിനു താഴെ കുറച്ചുപേരെ അസമയത്തു കണ്ടതിനെ തുടര്‍ന്നു പരിശോധിച്ചപ്പോള്‍ കണ്ടതു ഞെട്ടിക്കുന്ന കാര്യമായിരുന്നു. മഷികൊണ്ടെഴുതിയവ മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍ തൂവാലയില്‍ ആക്കി ശ്വസിച്ചു ലഹരി നുണയുന്ന യുവാക്കളെയാണ് അവര്‍ കണ്ടത്.
പഞ്ചറൊട്ടിക്കുന്ന പശയും മഷി മായ്ക്കുന്ന വൈറ്റ്‌നറും പെയിന്റില്‍ ഉപയോഗിക്കുന്ന തിന്നറുമൊക്കെ യുവതലമുറ ലഹരിമരുന്നായി ഉപയോഗിക്കുന്നുണ്ട്. കടകളില്‍ ഇത്തരം സാധനങ്ങള്‍ സുലഭമാണെന്നതും ആരും സംശയിക്കില്ലെന്നതുമാണു കുട്ടികള്‍ക്കിടയില്‍ ഇവയ്ക്കു പ്രിയമേറാന്‍ കാരണം. കുറഞ്ഞ ചെലവില്‍ മത്തുപിടിക്കാമെന്നതും ഇതിന്റെ മുഖ്യ ആകര്‍ഷണമാണ്. എന്നാല്‍, ഒരിക്കല്‍ ഉപയോഗിച്ചാല്‍പോലും ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago