ഉദ്ഘാടനവേദി ആത്മീയ-സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കളുടെ സംഗമമാകും
ഗുരുവായൂര്‍: പ്രൗഢഗംഭീരമായിരിക്കും ഭാരതീയം ചരിത്രസ്മൃതിയാത്രയുടെ ഉദ്ഘാടനവേദി. ആത്മീയ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളുടെ സംഗമവേദിയായി മാറും. പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങളാണ് ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ജീവകാരുണ്യപ്രവര്‍ത്തകനും സംഘാടകസമിതി ചെയര്‍മാനുമായ ഡോ. കെ.ബി സുരേഷ് അധ്യക്ഷനാകും. സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയാകും. സമസ്ത കേന്ദ്ര മുശാറ അംഗങ്ങളായ എസ്.എം.കെ തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ചെറുവളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പാലയൂര്‍ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, ആചാര്യ സി.പി നായര്‍ തുടങ്ങിയവര്‍ അനുഗ്രഹവചസുകള്‍ നേരും. ജാഥാനായകരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ഫൈസി ദേശമംഗലവും ഭാരതീയ പ്രമേയസന്ദേശം നല്‍കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദിഖ് ബദരി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബേബി ജോണ്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, എസ്.കെ.ജെ.എം. ജില്ലാപ്രസിഡന്റ് പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമാസ്, ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന സെക്രട്ടറി ഡോ. ഹരിനാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.എന്‍ മുരളി, ഗുരുവായൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ഖാദര്‍ ദാരിമി, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി മുഹമ്മദ് യാസിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം വേദിയെ പരിചയപ്പെടുത്തും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ റഷീദ് കുന്നിക്കല്‍ സ്വാഗതവും, വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജാബിര്‍ യമാനി നന്ദിയും പറയും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീന്‍ വെന്മേനാട്, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, വിവിധ സംഘടനാഭാരവാഹികളായ ടി.എസ് മമ്മിസാഹിബ്, ഉമ്മര്‍ ഫൈസി വില്ലന്നൂര്‍, അബ്ദുള്‍കരീം ഫൈസി, ഇല്യാസ് ഫൈസി, മുഹമ്മദ്കുട്ടി ബാഖവി, നാസര്‍ ഫൈസി തിരുവത്ര, സി.എ മുഹമ്മദ് റഷീദ് നാട്ടിക, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സന്തോഷ്.വി.ഗുരുവായൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."