HOME
DETAILS
MAL
ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2017 നാളെ മുതല്‍
backup
August 02 2017 | 18:08 PM
കൊച്ചി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനകളുടെ കോണ്‍ഫെഡറേഷനായ ക്രെഡായിയുടെ കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2017 നാളെ ആരംഭിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈ മാസം ആറുവരെ നടക്കുന്ന എക്‌സ്‌പോ നാളെ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എക്‌സ്‌പോയില്‍ കൊച്ചിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്രെഡായിലെ 23 അംഗങ്ങളുടെ 100ലേറെ പദ്ധതികള്‍ പ്രദര്‍ശനത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."