രണ്ടായിരം രൂപയ്ക്ക് കട്ടിലും കിടക്കയും: എടപ്പാളില്‍ വീട്ടമ്മ തട്ടിപ്പിനിരയായി
എടപ്പാള്‍: കുറഞ്ഞ വിലയില്‍ വീട്ടുപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയവരുടെ വലയില്‍ വീട്ടമ്മ കുടുങ്ങി. എടപ്പാള്‍ കോലത്ത് ഫാത്തിമയാണ് തട്ടിപ്പിനിരയായത്.
ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ യുവാവിന്റെ വാചാലതയില്‍ വീട്ടമ്മ കുടുങ്ങുകയിരുന്നു. എടപ്പാള്‍ കുറ്റിപ്പും റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്.എസ്. ബെഡ് എംബോറിയം എന്ന സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് മാനേജരാണ് താനെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ കമ്പനിയുടെ ഓഫറായി രണ്ടായിരം രൂപയ്ക്ക് കട്ടിലും അഞ്ഞൂറ് രൂപ കൂടി നല്കിയാല് കിടക്ക കൂടി നല്‍കുമെന്നും അറിയിച്ചു. ഇതോടെ ഫാത്തിമ തുക നല്‍കുകയായിരുന്നു. തുക നല്‍കിയതോടെ പേരും അഡ്രസും കമ്പനിയിലേക്ക് അയച്ചതായും എടപ്പാള്‍ കുറ്റിപ്പുറം റോഡിലുള്ള ഓഫീസിലെത്തി ഉടന്‍ സാധനം കൈപ്പറ്റണമെന്ന് അറിയിക്കുകയുമായിരുന്നു.
ഇതു പ്രകാരം എടപ്പാളിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ഒരു വില്പനശാലയില്ലെന്ന് ഫാത്തിമ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജങ്ഷനിലുള്ള ഹോം ഗാര്‍ഡ് ശിവദാസിനോട് പരാതി പറഞ്ഞതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ബില്ല് പരിശോധിച്ചപ്പോഴാണ് ഫോണ്‍ നമ്പറോ വിലാസമോ ഇല്ലെന്ന് വ്യക്തമായത്. സമാന രീതിയില്‍ എടപ്പാളിലോ പരിസരങ്ങളിലോ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."