കലോത്സവ വേദിയിലെ 'കണ്‍മണി'
ആലപ്പുഴ: തൊട്ടതെല്ലാം പൊന്നാക്കി ആലപ്പുഴയിലും കണ്‍മണി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒന്നാം ദിവസം നടന്ന കഥകളി സംഗീത മത്സരത്തില്‍ എ ഗ്രേഡ് നേടി കണ്‍മണി വരവറിയിച്ചു. ഇന്ന് നടക്കുന്ന ശാസ്ത്രീയ സംഗീതത്തിലും കണ്‍മണി മാറ്റുരയ്ക്കാനിറങ്ങുന്നുണ്ട്. ജന്മനാ കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത കണ്‍മണി നടന്നുകയറിയത് കലയുടെ നെറുകയിലേക്കാണ്. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കണ്‍മണിക്ക് ഇത് അവസാന സ്‌കൂള്‍ കലോത്സവമാണ്.
അതിന്റെ സങ്കടമുണ്ടെങ്കിലും വേദിയിലതൊന്നും പ്രതിഫലിച്ചില്ല. കേര വിഭിന്നം പദം കഥകളി സംഗീതത്തില്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച് അവള്‍ വീണ്ടും എ ഗ്രേഡില്‍ തൊട്ടു. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു കണ്‍മണി. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ഈ രണ്ട് ഇനങ്ങളിലും കണ്‍മണി മുന്നിലെത്തിയിരുന്നു.
അംഗപരിമിതരായതു കൊണ്ട് ഉള്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പാഠമാണ് കണ്‍മണിയുടെ ജീവിതം. ഈ പ്രായത്തിലും പ്രൊഫഷണലായി ശാസ്ത്രീയ സംഗീതം അവതരിപ്പിക്കുന്ന തിരക്കുള്ള ഗായിക കൂടിയാണ് ഈ മിടുക്കി. കൈകളില്ലാഞ്ഞിട്ടുകൂടി കാലില്‍ ബ്രഷ് ഘടിപ്പിച്ച് പഠം വരയ്ക്കുന്ന തികഞ്ഞ ചിത്രകാരികൂടിയാണ് കണ്‍മണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."