HOME
DETAILS

ഐ.എ.വൈ ഭവനപദ്ധതി ക്രമക്കേട്: മുന്‍ വി.ഇ.ഒ പൊലിസ് കസ്റ്റഡിയില്‍

  
backup
August 02 2017 | 18:08 PM

%e0%b4%90-%e0%b4%8e-%e0%b4%b5%e0%b5%88-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87

കൊണ്ടോട്ടി: കുഴിമണ്ണ പഞ്ചായത്തിലെ ഐ.എ.വൈ ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന മുന്‍ വി.ഇ.ഒ. പൊലിസ് കസ്റ്റഡിയില്‍. മുന്‍ വി.ഇ.ഒ മിനിമോളെ ഒരു ദിവസത്തേക്കാണ് കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
കുഴിമണ്ണ പഞ്ചായത്തില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഐ.എ.വൈ ഭവന പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നത് ഏറെ വിവാദമായിരുന്നു. ഗുണഭോക്തൃപട്ടികയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയും ഫണ്ട് തിരിമറിനടത്തിയതും വിജിലന്‍സ് അന്വേഷണത്തിലാണ്.
പഞ്ചായത്തിലെ വട്ടിപ്പറമ്പത്ത് കല്യാണിക്ക് അനുവദിച്ച 1,05,000 രൂപ അന്നത്തെ എസ്.സി പ്രമോട്ടര്‍ പുഷ്പയുടെ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത് സംബന്ധിച്ച പരാതിയിലാണ് വി.ഇ.ഒ. ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലായത്. ക്രമക്കേട് കണ്ടെത്തിയതിന് തുടര്‍ന്ന് വി.ഇ.ഒയെയും അരീക്കോട് ബി.ഡി.ഒയെയും നേരത്തെ സസ്‌പെന്‍്ഡ് ചെയ്തിരുന്നു. അന്വേഷണം നടത്തി നിശ്ചിത സമയത്തിനകം കുറ്റപത്രം നല്‍കാഞ്ഞതിനാല്‍ വി.ഇ.ഒ ജോലിയില്‍ പ്രവേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വി.ഇ.ഒ. കൊണ്ടോട്ടി പൊലിസ്് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
അതിനിടെ കസ്റ്റഡിയിലെടുത്ത വി.ഇ.ഒക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയെന്നും തെളിവെടുപ്പിന് കൊണ്ടുപോയില്ലെന്നും ആരോപിച്ച് പരാതിക്കാരി കൊണ്ടോട്ടി സി.ഐക്ക് പരാതി നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago