ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
ആലത്തൂര്‍: കൊച്ചി-സേലം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ കര്‍ഷകരുടെയും, സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചു. തെന്നിലാപുരം കണ്‍ട്രോള്‍ സ്റ്റേഷനു സമീപത്താണ് ഉച്ചയോടെ പ്രതിഷേധമുണ്ടായത്. കൊച്ചി-സേലം എണ്ണക്കുഴലിനു സമീപമായാണ് പുതുതായി ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.
ഇതിനായി കൊച്ചി-സേലം ഗ്യാസ് പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പൈപ്പിടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി തെന്നിലാപുരത്ത് എത്തിയത്.
ഗ്യാസ് പൈപ്പ്‌ലൈന്‍ സുരക്ഷിതത്വ നഷ്ടപരിഹാര സമിതിയും, കര്‍ഷകരും കൃഷി നശിപ്പിച്ചുള്ള സ്ഥലം എടുക്കുന്നതിനെതിരേ പ്രതിഷേധിച്ച് പ്രവൃത്തികള്‍ തടഞ്ഞു. രണ്ടാംവിള നെല്‍കൃഷിയിറക്കി ഒന്നരമാസം പിന്നിട്ട്, വളവും മറ്റും ഇട്ടതിനുശേഷം കൃഷി നശിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നത് വിളവെടുക്കുന്നതുവരെ മാറ്റിവെയ്ക്കണമൊന്നാണ് സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി, വി.ഐ കൃഷ്ണദാസ്, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി, കൊല്ലങ്കോട് സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തുകയായിരുന്നു.
ഏറ്റെടുക്കുന്ന ഭൂമി സെന്റിന് 3,671 രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് പ്രോജക്ട് അധികൃതര്‍ പറഞ്ഞുവെങ്കിലും, കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. വലിയ ചാല്‍ എടുക്കുന്നതിനാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് സമീപത്തുള്ള കൃഷിയും നശിക്കുമെന്നും അതിനും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കൃഷി നഷ്ടപ്പെടുന്നതിന്റെ തോതനുസരിച്ച് കൃഷി ഓഫിസറുടെ ശിപാര്‍ശ പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയെടുക്കാമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."