HOME
DETAILS

കര്‍ക്കടകമഴ കുറഞ്ഞു; വയനാട്ടില്‍ വ്യാപകമായി നഞ്ചകൃഷി മുടങ്ങി

  
backup
August 08 2016 | 21:08 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b5%e0%b4%af%e0%b4%a8


കല്‍പ്പറ്റ: മഴമേഘങ്ങള്‍ കര്‍ക്കടകത്തിലും പെയ്യാന്‍ മടിച്ചത് വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമായി. ജില്ലയില്‍ പലേടത്തും നഞ്ചകൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ് കര്‍ഷകര്‍. വെള്ളത്തിന്റെ അഭാവത്തില്‍ പാടം ഉഴുതൊരുക്കാനും ഞാറ് പറിച്ചുനടാനും കൃഷിക്കാര്‍ക്ക് കഴിയുന്നില്ല. മൂപ്പെത്തിയ ഞാറ് മിക്കയിടങ്ങളിലും നശിക്കുകയാണ്. ജലസേചനത്തിനു സംവിധാനം ഇല്ലാത്ത കൃഷിക്കാര്‍ കൈവശമുള്ള പാടം ക്ഷീരകര്‍ഷകര്‍ക്ക് സ്വാഭാവികമായി വളരുന്ന പുല്ല് അരിഞ്ഞെടുക്കുന്നതിനു പാട്ടത്തിനു നല്‍കുകയാണ്.
ഏക്കറിന് 4,000 രൂപ വരെയാണ് വാര്‍ഷിക പാട്ടം. മഴക്കുറവുമൂലം പലരും പാടം തരിശിടുന്നത് ജില്ലയില്‍ നെല്ല് ഉല്‍പാദനത്തെ ബാധിക്കും. ആവശ്യത്തിനു മഴ കിട്ടാത്തത് കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിനും ഇടയാക്കുമെന്ന് വ്യക്തം. 2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ ശരാശരി 912 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഈ മാസങ്ങളില്‍ 604 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഓഗസ്റ്റ് ആദ്യവാരത്തിലും. നാല് പതിറ്റാണ്ടു മുന്‍പ് വരെ ഏകദേശം അര ലക്ഷം ഹെക്ടറിലായിരുന്നു ജില്ലയില്‍ നെല്‍കൃഷി. കാലപ്രയാണത്തില്‍ നെല്ല് വിളയുന്ന വയലിന്റെ അളവ് കുറഞ്ഞു.
വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് കര്‍ഷകരെ കൃഷിയില്‍നിന്നു അകറ്റിയത്. ജലദൗര്‍ലഭ്യം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും കൃഷിക്കാരുടെ മനംമടുപ്പിനു കാരണമായി. സ്വന്തമായി ഹെക്ടര്‍ കണക്കിനു പാടം ഉള്ള കുടുംബങ്ങള്‍ പോലും നെല്‍കൃഷി വീട്ടാവശ്യത്തിനു മാത്രമാക്കി.
പാടത്തില്‍ ഏറെയും ലാഭകരമായ കമുക്, ഇഞ്ചി, വാഴ, ചേന തുടങ്ങിയ കൃഷികള്‍ക്ക് നീക്കിവെച്ചു.
ഇത് ജില്ലയില്‍ പാരിസ്ഥിതികത്തകര്‍ച്ചയ്ക്കും ആക്കംകൂട്ടി. ഭക്ഷ്യസുരക്ഷയിലും ജലസംരക്ഷണത്തിലും വന്‍ പ്രാധാന്യമാണ് നെല്‍കൃഷിക്ക്. ഇത് യുവതലമുറ തിരിച്ചറിഞ്ഞത് ജില്ലയില്‍ നെല്‍കൃഷിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതാണ്. സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കുന്ന പ്രോത്സാഹനം പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കുന്ന യുവജനസംഘങ്ങളുടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതിനു ഇടയാക്കിയിരുന്നു.
2012ല്‍ 11,000 ഹെക്ടറിലായിരുന്ന നഞ്ചകൃഷി 2015ല്‍ 14,000 ഹെക്ടറായി ഉയരുകയുമുണ്ടായി. എന്നിരിക്കെയാണ് ഈ വര്‍ഷം തകര്‍ത്തുപെയ്യാന്‍ മടിക്കുന്ന കാലവര്‍ഷം വില്ലനായത്.






































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago