HOME
DETAILS
MAL
സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
backup
December 10 2019 | 06:12 AM
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു. 92 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.
1968 ലാണ് സുപ്രിംകോടതിയില്‍ അഭിഭാഷകയാകുന്നത്. ഇന്ത്യയില്‍ എല്‍.എല്‍.എം നേടുന്ന അദ്യ വനിതയും ലില്ലി തോമസാണ്.
നിരവധി പൊതുതാല്പര്യ ഹരജികള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ലില്ലി തോമസ് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് സംവിധാനത്തെ ചോദ്യം ചെയ്ത് ഹരജി നല്കിയ ആദ്യ വ്യക്തിയാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രിം കോടതി വിധി ലില്ലി തോമസിന്റെ ഹരജിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."