ഗള്‍ഫ് ഉച്ചകോടി: ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല
റിയാദ്: മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തടയുന്നതിനും പരസ്പര സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി റിയാദില്‍ ചേര്‍ന്നു. എന്നാല്‍ ഉപരോധം നേരിടുന്ന ഖത്തറിന്റെ അമീര്‍ പങ്കെടുക്കാതിരുന്നത് ശ്ര ദ്ധേയമായി. ഖത്തര്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് അ മീറിനു പകരം ഉച്ചകോടിയില്‍ പങ്കെടുത്തത്.
ജിസിസി ആസ്ഥാനത്ത് ചേര് ന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നാല്‍പ്പതാമത് ഉച്ചകോടി ഇറാന്റെ സമീപനങ്ങളിും കടന്നു കയറ്റവും പ്രതിരോധിക്കുവാന്‍ പൂര്‍ണ ഐക്യത്തിന് ആഹ്വാനം ചെയ്തു. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി പ്രത്യേക രാഷ്ട്രം എന്ന ഫലസ്തീന്റെ സ്വപ്നത്തിനൊപ്പമാണ് ജി.സി.സി രാജ്യങ്ങളെന്നു സല്മാന് രാജാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."