HOME
DETAILS

തെങ്ങിലക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ കോളറയുടെ ലക്ഷണം: നാട് ഭീതിയില്‍

  
backup
August 02 2017 | 20:08 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8

മാവൂര്‍: തെങ്ങിലക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ അഞ്ചുപേര്‍ക്ക് കോളറയുടെ ലക്ഷണം. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ ഖമറുല്‍ ശൈഖ് (35), അറോലുദ്ദീന്‍ (32), മുഹമ്മദ് (40), ബുല്‍ബുല്‍ (19), അസീം(19) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 10 ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍നിന്ന് വന്ന ഖമറുല്‍ ശൈഖിനാണ് ആദ്യം അസുഖം ബാധിച്ചത്. ഇയാളെ കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അറോലുദ്ദീനെയും മുഹമ്മദിനെയും കഴിഞ്ഞദിവസവും മറ്റുരണ്ടു പേരെ ഇന്നലേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ക്ക് കോളറയുടെ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ അഡിഷണല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ടെക്‌നിക്കല്‍ അസി. കെ.ടി മോഹനന്‍, സി. നാരായണന്‍, സിവില്‍ സര്‍ജന്‍ ഡോ. ബേബി പ്രീത, ഹെല്‍ത്ത് സൂപ്രണ്ട് പി.പി മുരളീധരന്‍, എച്ച്.ഐ പി ഉണ്ണികൃഷ്ണന്‍, ജെ.എച്ച്.ഐ ജസ്റ്റി ജെ. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഉസ്മാന്‍, കവിതാഭായ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇവര്‍ ഉപയോഗിച്ച പൊതുകിണറിലെ വെള്ളം പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ സാങ്കേതികമായി കോളറയുടെ ലക്ഷണമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇവരെ കൂടുതല്‍ പരിശോധനയ്ക്കു ശേഷം ഇന്ന് മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. ആരോഗ്യവകുപ്പ്-പഞ്ചായത്ത് അധികൃതര്‍ തെങ്ങിലക്കടവിലെത്തി നാട്ടുകാരുടെ പ്രത്യേക യോഗം വിളിച്ച് രോഗസ്ഥിരീകരണത്തിനു ശേഷം കൂടുതല്‍ നടപടിയുണ്ടാവുകയുള്ളൂവെന്ന് നാട്ടുകാരെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago