കോളജ് വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം
വടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് വിദ്യാര്‍ഥിനി അസ്‌നാസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും മുന്നറിയിപ്പു നല്‍കി. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത അധികാരികള്‍ സഹപാഠികളുടെ മൊഴിയും സി.സി.ടിവി ദൃശ്യങ്ങളും ശ്രദ്ധിക്കാതെ പോയത് നിരാശാജനകമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
കോളജിലെ ചെറിയ വിഷയങ്ങള്‍ പര്‍വതീകരിച്ച അധ്യാപകരുടെ നടപടികളാണ് കുട്ടിയെ മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. ഈ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തി പ്രശ്‌നം തണുപ്പിക്കാമെന്ന് അധ്യാപക സംഘടനകളും മാനേജ്‌മെന്റും കരുതുന്നുണ്ടെങ്കില്‍ അത്തരം നീക്കങ്ങളെ ബഹുജന പങ്കാളിത്തത്തോടെ നേരിടുമെന്ന് ഇവര്‍ പറഞ്ഞു.
അസ്‌നാസിന്റെ പിതാവ് തയ്യുള്ളതില്‍ ഹമീദ്, സഹോദരന്‍ അംമ്രാസ്, അമ്മാവന്‍ പി.കെ.സഫീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."