സെക്രട്ടേറിയറ്റിനു മുന്നില്‍ സമരവുമായി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ സമരവുമായി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍. കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സി.പി.എം സംഘടനയായ കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു), കോണ്‍ഗ്രസിന്റെ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്), സി.പി.ഐയുടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യുസി) എന്നീ സംഘടനകളാണ് സമരം നടത്തുന്നത്.
വെവ്വേറെ സമരപ്പന്തലുകള്‍ തീര്‍ത്ത് സമാന ആവശ്യങ്ങളുയര്‍ത്തിയുള്ള സമരം ദിവസങ്ങള്‍ പിന്നിട്ടു. കെ.എസ്.ആര്.ടി.ഇ.എ കഴിഞ്ഞ രണ്ടിനാണ് സമരം തുടങ്ങിയത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനായിരുന്നു ഉദ്ഘാടനം. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആനത്തലവട്ടം സംസാരിച്ചത്. കോണ്‍ഗ്രസിന്റെ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് കഴിഞ്ഞ അഞ്ചിനാണ് സമരം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടനം.
തടഞ്ഞുവച്ച പ്രമോഷനുകള്‍ നല്‍കുക, ഇ.ടി.എം അനുവദിക്കുക, പി.എഫ് മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സപ്ലിമെന്ററി സാലറി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ സമരം തുടങ്ങിയത്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനായിരുന്നു ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."