ഇമ്രാന് ഖാനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ നേതാവ് പാര്‍ട്ടി വിട്ടു
ഇസ്ലാമാബാദ്: തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തലവന്‍ ഇമ്രാന് ഖാനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ നേതാവ് പാര്‍ട്ടി വിട്ടു. താനുള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ വനിതകള്‍ക്ക് ഇമ്രാന് ഖാന് അംശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ച് പ്രമുഖ വനിതാ നേതാവും 2013ല്‍ വനിതകളുടെ സംവരണ സീറ്റില്‍ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തിരുന്ന അയേഷ ഗുലാലിയാണ് ഇന്നലെ പാര്‍ട്ടി വിട്ടത്. തന്റെ അഭിമാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വ്യക്തിത്വത്തിന് വിരുദ്ധമായ പ്രവര്‍ത്തികളുമായി സഹകരിക്കാനാവില്ലെന്നും ഇസ്ലാമാബാദില് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അയേഷ പറഞ്ഞു.
ഇമ്രാന് ഖാന് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും മറ്റുള്ളവര്‍ അദ്ദേഹത്തെക്കാള്‍ ഉയരുന്നതില്‍ ഇമ്രാന് ഖാന് അസൂയയാണെന്നും അയേഷ പറഞ്ഞു.
തനിക്കെതിരേയും പാര്‍ട്ടിയിലെ മറ്റു വനിതകള്‍ക്കെതിരേയും ഇമ്രാന് ഖാന് അശ്ലീല സന്ദേശമയക്കാറുണ്ടെന്നും 2013 ഒക്ടോബറിലാണ് ആദ്യമായി സന്ദേശങ്ങള്‍ അയച്ചതെന്നും അയേഷ പറഞ്ഞു.
എന്നാല്‍ അയേഷയുടെ ആരോപണത്തിനെതിരേ പാര്‍ട്ടിയിലെ മറ്റുവനിതകള് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇമ്രാന് ഖാനെതിരേ അയേഷ ആരോപണം ഉന്നയിച്ചതെന്നും നവാസ് ശരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ലിം ലീഗ് ( നവാസ്) ല്‍ ചേരാന്‍ അയേഷക്ക് തയാറെടുത്തിരുന്നുവെന്നും പാര്‍ട്ടിയിലെ മറ്റു വനിതാ അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."