HOME
DETAILS

വിഭജനത്തിന്റെ പൗരത്വബില്‍: അസമില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, മേഘാലയിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു

  
backup
December 12 2019 | 14:12 PM

citizen-ship-issue-died-3-person-123

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തില്‍ 
മൂന്നുപേര്‍ മരിച്ചതായി റിപ്പോട്ട്. അസമില്‍ പൊലിസ് വെടിവെപ്പില്‍ പരുക്കേറ്റവരാണ് മരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചിരുന്നു. അസം, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ രാത്രി വൈകിയും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.


അതേ സമയം മേഘാലയിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മേഘാലയിലും ഇന്റര്‍നെറ്റ് സംവിധാനത്തിനു നിയന്ത്രണം വരുത്തിയിരിക്കുന്നത്. ഇതോടെ ഇവിടെ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. കശ്മീരിലുണ്ടായതിനേക്കാള്‍ ഭീകരമാണ് പലയിടത്തേയും സ്ഥിതിവിശേഷമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ തന്നെ ദിബ്രുഗഢ് ജില്ലയില്‍ മാത്രം ക്വിക്ക് റെസ്പോണ്‍സ് ടീമായി 5,000 അധിക പൊലിസുകാരെയാണ് വിന്യസിച്ചിരുന്നു. അസം, ത്രിപുര എന്നിവിടങ്ങളിലേക്കായി നാലു ട്രൂപ്പ് പട്ടാളക്കാരെ അയച്ചിരുന്നു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അസമിലെ പത്തു ജില്ലകളില്‍ 24 മണിക്കൂര്‍ നേരത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഘാലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

ഗുവാഹത്തി വിമാനത്താവളത്തിലെത്തിയ അസം മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം തടഞ്ഞുവച്ചിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ കീഴില്‍ പ്രഖ്യാപിച്ച 11 മണിക്കൂര്‍ ബന്ദ് പൂര്‍ണമായിരുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നു സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.

വിവിധയിടങ്ങളില്‍ പ്രക്ഷോഭക്കാരും പൊലിസും ഏറ്റുമുട്ടി. ഇവരില്‍ പരുക്കേറ്റ മൂന്നുപേരാണ് മരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒട്ടേറെ പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രക്ഷോഭക്കാരെ പൊലിസ് വളഞ്ഞിട്ടുതല്ലിയതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയായിരുന്നു. ഇതോടെ പൊലിസ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ജനങ്ങള്‍ അഗ്‌നിക്കിരയാക്കി. റോഡുകള്‍ ഏറെനേരം ഉപരോധിച്ചു. തുടര്‍ന്നാണ് സൈന്യത്തെ ഇറക്കിയത്.

പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു ത്രിപുരയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു നിയന്ത്രണം. സംസ്ഥാനത്തു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊലിസിനും ബി.ജെ.പി കേന്ദ്രങ്ങള്‍ക്കും നേരെ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സമരങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ത്രിപുര സര്‍ക്കാരിന്റെ പ്രതികരണമെങ്കിലും പ്രക്ഷോഭം വ്യാപകമായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

അസമില്‍ കനത്ത പ്രക്ഷോഭങ്ങളെ തുടര്‍ന്നു നിരവധി ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും ചിലതു പുനഃക്രമീകരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 14 ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചതായി റെയില്‍വേ വ്യക്തമാക്കി. ഇവിടെയെല്ലാം ജനജീവിതം ദുസഹമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago