HOME
DETAILS
MAL
10944 പേര്‍ക്ക് മണ്ണിലിടമില്ല
backup
December 13 2019 | 01:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായ 10,944 പട്ടിക വര്‍ഗക്കാര്‍ ഉള്ളതായി രേഖകള്‍. പട്ടികജാതി ,പട്ടികവര്‍ഗ വകുപ്പിലെ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍മാര്‍ മുഖേന നടത്തിയ സര്‍വെയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
വര്‍ഷങ്ങളായി ഒരു തുണ്ടുഭൂമി സ്വപ്നം കണ്ടുകഴിയുന്നവരാണിവര്‍. സംസ്ഥാനത്തെ ലക്ഷക്കണക്കിന് തോട്ടഭൂമി അനധികൃതമായി വിദേശ കമ്പനികള്‍ കൈയടക്കി വച്ചിരിക്കുമ്പോഴാണ് ഈ ദുരവസ്ഥ.
ഭൂമിയില്ലാത്ത ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയും അവതാളത്തിലാണ്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി 7,693 ഹെക്ടര്‍ വനഭൂമി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 3,303 പേര്‍ക്കായി 8,680 ഏക്കര്‍ മാത്രമാണ് ഇതിനകം വിതരണം ചെയ്തിരിക്കുന്നത്. അനുവദിച്ചതില്‍ ബാക്കിയുള്ള ഭൂമി നല്‍കുന്ന നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 789 പേര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കിയിട്ടുണ്ട്. കൊല്ലം-34, പത്തനംതിട്ട-35, ആലപ്പുഴ-15, കോട്ടയം-5, ഇടുക്കി -7, അടിമാലി-99, എറണാകുളം-12, തൃശൂര്‍-17, അട്ടപ്പാടി-1, പാലക്കാട്-37, കോഴിക്കോട്-6, മലപ്പുറം-26, കല്‍പ്പറ്റ-187, മാനന്തവാടി-99, സുല്‍ത്താന്‍ ബത്തേരി-95, കണ്ണൂര്‍-58, കാസര്‍കോട്-56 എന്നിങ്ങനെ ആകെ 789 പേര്‍ക്കും ഭൂമി നല്‍കിയിരുന്നു.
എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 10,944 പട്ടികവര്‍ഗക്കാര്‍ ഭൂരഹിതരായുണ്ട്. തിരുവനന്തപുരം 27, കൊല്ലം-37, പത്തനംതിട്ട-162, ആലപ്പുഴ-289, കോട്ടയം-114, ഇടുക്കി -108, എറണാകുളം-124, തൃശൂര്‍-44, പാലക്കാട്-633, കോഴിക്കോട്-117, മലപ്പുറം-564, വയനാട്-8051, കണ്ണൂര്‍-264, കാസര്‍ഗോഡ്-410 എന്നിങ്ങനെ ആകെ 10,944 പേര്‍ക്ക് ഭൂമി നല്‍കാനുണ്ട്.
അതേസമയം കേരളത്തിന്റെ 58 ശതമാനം റവന്യൂ ഭൂമി ഇരുന്നൂറോളം വരുന്ന കുത്തകകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായും കൈയടക്കിവച്ച് അനുഭവിക്കുന്നു. ആദിവാസികള്‍ക്കായി അനുവദിച്ച അവശേഷിക്കുന്ന ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് നല്‍കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോടതി ഉത്തരവുണ്ടായിട്ടും ഇക്കാര്യത്തില്‍ മെല്ലപ്പോക്കുനയമാണ് സര്‍ക്കാരിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."