ജൈവം 2017; മുഖ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും
കോട്ടയം: ജൈവ സാക്ഷരതയുടെ അനിവാര്യത മനസിലാക്കി എം.ജി സര്‍വകലാശാല നടപ്പിലാക്കുന്ന പദ്ധതി ജൈവം- 2017 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും.
കോട്ടയം ജില്ലയിലെ ജനങ്ങളെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബാധിഷ്ഠിത സ്വയം പര്യാപ്തതയെക്കുറിച്ചും ബോധവല്‍ക്കരിക്കാനും അവരെ ജൈവാധിഷ്ഠിത സംസ്‌ക്കാരത്തിലേക്ക് നയിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം ഇവര്‍ക്കായി ജൈവകൃഷിയുടെ മാര്‍ഗ്ഗരേഖ കൈമാറും.
സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ വിവിധ യൂനിറ്റുകള്‍ മുഖേനയാണ് ജൈവ സാക്ഷരതാ യജ്ഞം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കാളികളാവും.
വാര്‍ത്താസമ്മേളനത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റിയന്‍, രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, പി.ആര്‍.ഒ വേണുഗോപാലന്‍ കര്‍ത്ത, കോ- ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."