'റെയ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശം- രാഹുല്‍ മാപ്പു പറയണമെന്ന് ബി.ജെ.പി എം.പിമാര്‍
ന്യൂഡല്‍ഹി: റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹൂുല് ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. സ്ത്രീ വിരുദ്ധപരാമര്ശമാണ് രാഹുല്‍ നടത്തിയതെന്നാരോപിച്ച് ഭരണപക്ഷ എം.പിമാരാണ് രംഗത്തിറങ്ങിയത്.
ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് ആഹ്വാനം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്കുന്ന സന്ദേശമെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നാണ് പ്രധാനമന്ത്രി പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നോക്കൂ. അത് റെയ്പ് ഇന്‍ ഇന്ത്യ ആയിരിക്കുന്നു- ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം. പെണ്മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നും രാഹുല്‍ അന്നു പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ എം.എല്‍.എ പോലും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായി. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറയുന്നില്ല. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."