HOME
DETAILS

നീതിക്കായി കടപ്പുറത്ത് ഒത്തുചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട്: പൗരത്വ ഭേദഗതി നിയമം നീതിനിഷേധവും ഭരണഘടനാ വിരുദ്ധവുമെന്ന് മൗലാനാ മുഹമ്മദ് വലി റഹ്മാനി

  
backup
December 13 2019 | 14:12 PM

popular-front-citizenship-act

 

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ പൗരന്‍മാരോടുള്ള നീതി നിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച നീതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്‍മാരെ പരിഭ്രാന്തരാക്കുന്ന ബില്ലാണ് ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പുവച്ചിരിക്കുന്നത്. രാജ്യത്തെ റാഫേലടക്കം സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത ഭരണകൂടമാണ് സാധരണക്കാരായവരോട് പൗരത്വം തെളിയിക്കാനുള്ള രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും വീടും നാടും നഷ്ടപ്പെട്ട് സാധരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും വിദ്യാസമ്പന്നരല്ലാത്തവര്‍ക്കും എങ്ങനെയാണ് ഇത്തരം രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ സാധിക്കുക- മൗലാനാ മുഹമ്മദ് വലി റഹ്മാനി ചോദിച്ചു.

 

ബാബരി വിധിയില്‍ നീതിപൂര്‍വ്വമായ വിധിയുണ്ടാവാന്‍ പൊതുജനങ്ങള്‍ സംഘടിക്കണം. മസ്ജിദിന്റെ പേരില്‍ രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും മാനസികമായി അകറ്റി നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി.പി നാസറുദ്ധീന്‍ അധ്യക്ഷനായി. ആക്ടിവിസ്റ്റ് ഡോ. ലെനിന്‍ രഘുവംശി, പ്രൊഫ.പ ി കോയ മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച് നാസര്‍, എം.കെ ഫൈസി, കെ.ഇ അബ്ദുല്ല, എ.വാസു, എന്‍.പി ചെക്കുട്ടി, കെ.കെ ബാബുരാജ്, കെ.കെ റൈഹാനത്ത്, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍, അബ്ദുറഹിമാന്‍ ബാഖവി, ഇ.അബൂബക്കര്‍ സംസാരിച്ചു. സി.പി മുഹമ്മദ് ബഷീര്‍ സ്വാഗതവും ടി.കെ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago