HOME
DETAILS
MAL
റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും വിരമിക്കുന്ന സെക്കന്‍ഡ് സെക്രട്ടറി ടി.ടി ജോര്‍ജ്ജിനെ ആദരിച്ചു
backup
December 10 2018 | 16:12 PM
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികചുമതലകളില്‍ നിന്നും വിരമിക്കുന്ന സെക്കന്‍ഡ് സെക്രട്ടറിയായ മലയാളി ഉദ്യോഗസ്ഥന് ടി.ടി ജോര്‍ജ്ജിനെ നവയുഗം സാംസ്ക്കാരികവേദി ആദരിച്ചു.
ഇന്ത്യന്‍ എംബസ്സിയിലെ ഹൗസ്മൈഡ് വെല്‍ഫെയര്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്.
റിയാദ് എംബസ്സിയില്‍ എത്തി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്, പദ്മനാഭന് മണിക്കുട്ടന് എന്നിവര്‍ പ്രശംസാ പത്രം കൈമാറി. നിയമക്കുരുക്കിലായ ഇന്ത്യക്കാരായ വീട്ടു ജോലിക്കാരുടെ സഹായത്തിനായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ നടത്തിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്തുണയും സഹായവും ലഭിച്ചിരുന്നു. തിരുവല്ല സ്വദേശിയായ ജോര്‍ജ്ജ് ഡല്‍ഹിയിലാണ് കുടുംബത്തോടൊപ്പം താമസിയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."