ദലിത്, ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ 12ന് മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍
മലപ്പുറം: രാജ്യത്തു വര്‍ധിച്ചുവരുന്ന ദലിത്, ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ ജില്ലയിലെ 16 നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പശുവിന്റെ പേരിലും മറ്റും നടുറോഡിലും ട്രെയിനിലുമൊക്കെ മനുഷ്യരെ അടിച്ചുകൊല്ലുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരേയാണ് സംഗമങ്ങള്‍. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍.എ. ഖാദര്‍, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂര്‍, എം.എ. ഖാദര്‍, സലീം കുരുവമ്പലം സംസാരിച്ചു. വി. മുസ്തഫ, പി.പി സഫറുല്ല, കെ. കുഞ്ഞിമരക്കാര്‍, ബക്കര്‍ ചെര്‍ണൂര്‍, അഷ്റഫ് മടാന്‍, എസ്. അബ്ദുല്‍സലാം, ഷാനവാസ് വട്ടത്തൂര്‍, എം. അലവി, അഡ്വ. എന്‍.സി ഫൈസല്‍, വെട്ടം ആലിക്കോയ, എം.പി അഷ്റഫ്, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, ആര്.കെ ഹമീദ്, ടി.ടി കോയാമു, സുഹ്റ മമ്പാട്, കെ.പി ജല്‍സീമിയ, മുജീബ് ദേവശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."