HOME
DETAILS

ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക അക്രമം; ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍

  
backup
December 11 2018 | 01:12 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf-3

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം.പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ബി. ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറില്‍ എസ്.ഐ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കന്റോണ്‍മെന്റ് എസ്.ഐ ഷാഫിയുടെ ഇടതുകാല്‍ അക്രമികള്‍ എറിഞ്ഞൊടിച്ചു. ആരോമല്‍, ശ്രീരാജ്, പ്രശാന്ത്, മനുമോഹന്‍ എന്നീ പൊലിസുകാര്‍ക്കും ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. എന്‍.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാരം ഏഴാം ദിവസം കടന്നതോടെ ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ സ്ഥിരം സമരഗേറ്റിന് മുന്‍പില്‍ ആരംഭിച്ച പ്രതിഷേധത്തിനിടെ പൊലിസിനുനേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെതുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സമരപ്പന്തലിന് മുന്നില്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലിസ് സംയമനം പാലിച്ചു. ഇതിനിടെ സമരപന്തലിന്റെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ സമരക്കാര്‍ വളഞ്ഞിട്ട് തല്ലി. കൂടുതല്‍ പൊലിസെത്തി അക്രമികളെ വിരട്ടിയോടിച്ചു. തുടര്‍ന്ന് പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് സമരക്കാര്‍ ഗതാഗതം തടഞ്ഞു. പരുക്കേറ്റ ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസിന്റെ കണ്ണീര്‍വാതക പ്രയോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തക കുഴഞ്ഞുവീണു. ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ 200ഓളം പേര്‍ മറ്റൊരു പ്രതിഷേധസമരത്തിനെത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇവര്‍ സമരം നിര്‍ത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.എന്‍.എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായി. ഇതോടെ സെക്രട്ടേറിയറ്റിന് മുന്‍പിലെ സമരപ്പന്തലില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്തുനീക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago