HOME
DETAILS
MAL
പൗരത്വനിയമം: ആശങ്കകള്‍ അസ്ഥാനത്തെന്ന് മന്ത്രി മുരളീധരന്‍
backup
December 14 2019 | 18:12 PM
തൃശൂര്‍: നിലവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പൗരത്വം നിഷേധിക്കുന്ന യാതൊരു ഘടകങ്ങളും പൗരത്വ നിയമത്തിലില്ലെന്നും അതിനെ ചൊല്ലിയുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
നിഷ്പക്ഷമായി സംസാരിക്കേണ്ട മാധ്യമങ്ങള്‍ പക്ഷം പിടിച്ചു സംസാരിക്കുകയാണ്. പഴയ കാലത്തേതുപോലെ ആദര്‍ശമുള്ള നിലപാടുകള്‍ ഇന്നു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കെ.എം. ബഷീര്‍ നഗറില്‍ (കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആദര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പ് കെ.രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."