നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്ക് മറിഞ്ഞു
വെങ്കിടങ്ങ്: കണ്ണോത്ത് പുല്ല റോഡിലെ കൊടുംവളവില്‍ നീര്‍നായ റോഡിന് കുറുകെ ഓടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ കോള്‍ പാടത്തേക്ക് മറിഞ്ഞ് നാല് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാര്‍ വെള്ളത്തില്‍ വിണ സമയം മുങ്ങിയെങ്കിലും പിന്നീട് കാറിന്റെ ഒരു വശം പൊങ്ങുകയായിരുന്നു. ആ ഭാഗത്തെ ഡോര്‍ തുറന്ന് യുവാക്കള്‍ പരുക്കൊന്നും ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു. എന്‍ജിനിയറായ ഒരുമനയൂര്‍ മുത്തംമ്മാവ് സ്വദേശി നാലകത്ത് പള്ളത്ത് ജാസിര്‍ (23), തൊയക്കാവ് കോഴിപറമ്പില്‍ പുത്തന്‍ പുരയില്‍ ജൗഷാന്‍(21), തൊയക്കാവ് ചൂനാമന കൊങ്ങണം വീട്ടില്‍ സാലിഹ്(21), വെങ്കിടങ്ങ് കുരിശുപള്ളിക്ക് സമീപം കറപ്പംവീട്ടില്‍ മുഹമ്മദ് (20) വീട് നിര്‍മാണ സാധനങ്ങള്‍ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂരില്‍ പോയി വരികയായിരുന്നു.
ഹുണ്ടായ് ഐ20 കാറാണ് അപകടത്തില്‍ പെട്ടത്. വിജനമായ റോഡില്‍ പല അപകടങ്ങളും പതിവായി.
റോഡില്‍ പാര്‍ശ്വ സംരക്ഷണ കാല്‍ ഇല്ലാത്തതും അപകടം വരുത്തിവെക്കുന്നു. തൃശൂരില്‍ നിന്ന് ക്രെയിന്‍ കൊണ്ട് വന്ന് കാര്‍ പൊക്കിയെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിക്കാണ് സംഭവം. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍, പാവറട്ടി പൊലിസ് അഡീഷണല്‍ എസ്.ഐ ശിവദാസന്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."