വിവാഹ തട്ടിപ്പ്; യുവതിയും കുഞ്ഞും ദുരിതത്തില്‍
മുവാറ്റുപുഴ: വനിതാകമ്മിഷന്‍ കനിഞ്ഞിട്ടും വിവാഹ തട്ടിപ്പിന് ഇരയായ യുവതിയും കുഞ്ഞും ദുരിതത്തില്‍. മുളവൂര്‍ കാരമോളേല്‍ അബ്ദുല്‍ റസാക്കിന്റെ മകള്‍ ഷൈലജയും രണ്ട് വയസുള്ള കുഞ്ഞുമാണ് ഭര്‍ത്താവ് മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.
ആലുവ മൂപ്പത്തടം ഇളമ്പറം പുതിയകുളങ്ങര അബ്ദുല്‍ ഷമീറാണ് ഇവരെ ഉപേക്ഷിച്ച് പോയത്. ഭര്‍ത്താവിനെ കണ്ടെത്തി തനിക്കും കുഞ്ഞിനും ചെലവിന് തരണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ സമീപിച്ചതിനെ തുടര്‍ന്ന് കമ്മിഷനില്‍ നിന്നും അനുകൂല വിധി സമ്പാധിച്ചങ്കിലും ഇതുവരെയും ഇയാളെ കണ്ടെത്താനായില്ല.
2013ഫെബ്രുവരി ആറിനായിരുന്നു ഇവരുടെ വിവാഹം. 10പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ഇയാള്‍ വിവാഹ സമയത്ത് കൈപ്പറ്റിയിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യ ഒരുവര്‍ഷം പ്രശ്‌നങ്ങളില്ലാതെ പോയങ്കിലും ഷൈലജ ഗര്‍ഭണിയായതോടെ ഇയാള്‍ മുങ്ങി. പിന്നീട് ഭാര്യയെയോ കുട്ടിയേയോ കാണാന്‍ ഇയാള്‍ എത്തിയിട്ടില്ല. ഇതിനിടെ ഷൈലജ ഭര്‍ത്താവിനെ കണ്ടെത്തി തനിക്കും കുഞ്ഞിനും ചെലവിന് തരണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.
നെല്ലിക്കുഴിയില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ ഷെമീറിനേയും മാതാവിനേയും ഷൈലജയുടെ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നെങ്കിലും അവിടെ നിന്നും മുങ്ങിയിരുന്നു. തുടര്‍ന്ന് ആലുവ മൂപ്പത്തടത്ത് ഉണ്ടന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ ഇവിടെ അന്വേഷിച്ചങ്കിലും കണ്ടെത്താനായില്ല. ബാര്‍ബര്‍ തൊഴിലാളിയായ അബ്ദുല്‍ റസാക്കിന്റെ തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബവും ഷൈലജയും കുഞ്ഞും കഴിയുന്നത്.
സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും വില്‍വന നടത്തിയാണ് ഈ നിര്‍ധന കുടുംബം ഷൈലജയുടെ വിവാഹം നടത്തിയത്. ഇയാളെ കുറിച്ച് എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ 9946528439 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."