എം.പി രമ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ്, ഉമര്‍ വെള്ളേരി വൈസ് പ്രസിഡന്റ്
അരീക്കോട്: പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ എം.പി രമ(കോണ്‍ഗ്രസ്)യെയും വൈസ് പ്രസിഡന്റായി ഉമര്‍ വെള്ളേരി(മുസ്ലിം ലീഗ്)യെയും തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന അമ്പാഴത്തിങ്ങല്‍ മുനീറയും വൈസ് പ്രസിഡന്റായിരുന്ന എ.ഡബ്ലിയു അബ്ദു റഹ്മാനും യു.ഡി.എഫ് ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പതിനെട്ട് അംഗങ്ങളുള്ള പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഏഴ്, കോണ്‍ഗ്രസ് മൂന്ന്, സി.പി.എം എട്ട് എന്നിങ്ങനെയാണ് കക്ഷിനില. എട്ടിനെതിരെ പത്ത് വോട്ടുകള്‍ നേടിയാണ് എം.പി രമയും ഉമര്‍ വെള്ളേരിയും തെരഞ്ഞെടുക്കപ്പെട്ടത്. ഏഴാം വാര്‍ഡ് അംഗമായ നിഷ കാവുങ്ങലും താഴത്തങ്ങാടി വാര്‍ഡ് അംഗം കെ.രതീഷുമായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥികള്‍. മഞ്ചേരി അസി.രജിസ്ട്രാര്‍ വരണാധികാരിയായി. വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വര്‍ഷമാണ് എം.പി രമക്ക് അവസരം ലഭിക്കുക. അവസാനത്തെ ഒരു വര്‍ഷം കോണ്‍ഗ്രസിലെ ഷീന അയ്യാടനെയും പ്രസിഡന്റാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."