ഹരജികള്‍ സുപ്രിംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ കൂടുതല്‍ ഹരജികള്‍. അസം പ്രതിപക്ഷ നേതാവ് ഡെബബ്രത സൈകിയ, അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം അബ്ദുല്‍ ഖലീഖ്, കോണ്‍ഗ്രസ് നേതാവ് രുപ്‌ജ്യോതി കുര്‍മി എന്നിവര്‍ ചേര്‍ന്നു ഹരജി സമര്‍പ്പിച്ചു.
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ അംഗം ടി.എന്‍ പ്രതാപന്‍ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചു. ഹരജികള്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ബുധനാഴ്ച പരിഗണിച്ചേക്കും.
മുന്‍ ഹൈക്കമ്മീഷണര്‍ ദേബ് മുഖര്‍ജി, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരായ സോമസുന്ദര്‍, അമിതാഭ് പാണ്ഡെ വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരും ഇന്നലെ ഹരജി സമര്‍പ്പിച്ചു.
മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, തൃണമുള്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര, അസം പൗരത്വപ്പട്ടികയ്ക്കു വേണ്ടി സമരം ചെയ്ത അസം സ്ുറ്റഡന്‍സ് യൂനിയന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരജികളെല്ലാം നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്തിരിക്കുന്നത്.
ഇതിനുപുറമെ അസം പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹരജിയില്‍ അസമിലെ പ്രക്ഷോഭങ്ങളെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ വിഷയമായതിനാല്‍ ഹരജികള്‍ പരിഗണിക്കുകയാണെങ്കില്‍ ഭരണഘടനാ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. അതിനു മുന്‍പായി പ്രാഥമിക വാദം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."