ബിഹാറില്‍ ഡിസംബര്‍ 21ന് ബന്ദ് പ്രഖ്യാപിച്ച് ആര്.ജെ.ഡി
പട്ന: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍(ആര്.ജെ.ഡി) ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് തേജസ്വി യാദവാണ് ഇക്കാര്യം അറിയിച്ചത്.
ഭരണഭരണഘടനയെ തകര്‍ക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി നിയമം. ഭരണഘടനയെയും നീതിയെയും സ്നേഹിക്കുന്നവരും മതേതര പാര്‍ട്ടികളും ബഹുജന സംഘടനകളും പൊതുജനങ്ങളും ബന്ദില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.22ന് ഞായറാഴ്ച ബന്ദ് നടത്താനാണ് ബിഹാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. അന്നേദിവസം ബിഹാര്‍ പൊലിസ് പരീക്ഷ നടക്കുന്നതിനാല്‍ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്‍ (ജെ.ഡി.യു) പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഡല്‍ഹിയിലെ ജെ.ഡി.യു ആസ്ഥാനത്തേക്ക് പാര്‍ട്ടിയിലെ മുസ്ലിം അംഗങ്ങള്‍ മാര്‍ച്ച് നടത്തി. പാര്‍ട്ടി നിലപാട് തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."