370ന് പകരം കശ്മിരിന് 371 നല്കാന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജമ്മു-കശ്മിരിന്റെ 370ാം വകുപ്പ് എടുത്തു കളഞ്ഞത് ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ ജമ്മു-കശ്മീരിലും ലഡാക്കിലും 371ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം നല്കാന് ആലോചന.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ശുപാര്‍ശ നിയമമന്ത്രാലയത്തിലേക്കയച്ചു.
ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലെ ചര്ച്ചകള്ക്് ശേഷമാണ് ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. മലയോര മേഖലകളില്‍ 35എക്ക് തുല്യമായ പ്രത്യേക അധികാരങ്ങള്‍ ഉള്‍പ്പെടുന്നതാണ് 371ാം വകുപ്പ്.
ഇക്കാര്യത്തില്‍ പഠനം നടത്തി മറുപടി നല്‍കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
370ാം വകുപ്പ് റദ്ദാക്കിയ ശേഷം കശ്മീരിലെ രാഷ്ടീയപ്രവര്ത്തനങ്ങള് പൂര്‍ണമായും സ്തംഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.
കേന്ദ്രസര്‍ക്കാര്‍ നടപടിയോട് ഏതെങ്കിലും രീതിയില്‍ സമരസപ്പെടാന്‍ കശ്മീരികള്‍ തയ്യാറായിട്ടില്ല. നാലുമാസത്തോളമായിട്ടും കശ്മീരില്‍ കടയടച്ച് സമരം ചെയ്യുകയാണ്.
അതോടൊപ്പം പൊലിസിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ടെന്ന റിപോര്‍ട്ടുകളും കേന്ദ്രസര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.
കശ്മീരിലെ പി.ഡി.പി നേതാക്കളില്‍ ചിലര്‍ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍ വീട്ടുതടങ്കലിലുള്ള മെഹ്്ബൂബ മുഫ്തിയുടെ നിലപാട് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."