കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ്, മെട്രോ യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ജോലിക്കായും പഠനത്തിനായും മെട്രോയില്‍ സ്ഥിരമായി യാത്രചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയത്.
25 യാത്രക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ മെട്രോയില്‍ യാത്രചെയ്യുന്നത്. യാത്രാനിരക്കിനെ കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരായതിനാലാണ് സ്ഥിരം യാത്രയ്ക്കായി മെട്രോ ഉപയോഗിക്കാത്തത്. മെട്രോ ലാഭകരമായി മാറണമെങ്കില്‍ ഇത്തരം ആശങ്ക പരിഹരിക്കപ്പെടണമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.
യാത്രാനിരക്ക് കൂടുതലാണെന്ന അഭിപ്രായമാണ് സര്‍വേയില്‍ പങ്കെടുത്ത 43 യാത്രക്കാര്‍ അഭിപ്രായപ്പെട്ടത്. യാത്രാനിരക്ക് ന്യായമാണെന്ന് അഭിപ്രായപ്പെട്ട 53 പേരിലേറെയും യാത്രാനുഭവത്തിനോ ഷോപ്പിങ്ങിനോ വേണ്ടിയാണ് മെട്രോയെ ഉപയോഗിച്ചതെന്നും സര്‍വേയില്‍ പറയുന്നു. ദിവസ വേതനക്കാര്‍ മൂന്ന് ശതമാനം മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ സേവനം നിലവാരമുള്ളതാണെന്നും മെട്രോ യാത്ര സ്ത്രീകള്‍ക്ക് തികച്ചും സുരക്ഷിതമാണെന്നും 82 പേര്‍ അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ സര്‍വേ ഫലം പ്രകാശനം ചെയ്തു.
മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍വേ ഫലം കെ.എം.ആര്‍.എല്ലിനെ സഹായിക്കുമെന്ന് ഡീവാലര്‍ എം.ഡി സുധീര്‍ ബാബു പറഞ്ഞു. സര്‍വേ ഫലം കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."