HOME
DETAILS
MAL
ലോകായുക്ത അന്വേഷണം ആരംഭിച്ചു
backup
August 04 2017 | 02:08 AM
തൃശൂര്‍: വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കും വിനായകന്റെ സുഹൃത്ത് ശരത്തിനും ലോകായുക്ത സമന്‍സ് അയച്ചിട്ടുണ്ട്. വിനായകന്റെ പിതാവ് കൃഷ്ണന് അഭിഭാഷകനായ സുരേഷ് ബാബു മുഖേന നല്കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.
അന്വേഷണ നടപടികളുടെ ഭാഗമായി പരാതിക്കാരില്‍ നിന്ന് പ്രാഥമികവാദം കേട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന്മാരായ ഡോ. ബലറാം, ഡോ. രാഖിന്‍ എന്നിവരോട് സാക്ഷികളായി ഹാജരായി മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശരത്തിനോട് 24ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വാടാനപ്പള്ളി എസ്.ഐയോട് കേസ് ഡയറിയും പാവറട്ടി എസ്.ഐയോട് ജനറല്‍ ഡയറിയും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."