സഊദിയില്‍ പെപ്സിക്ക് 50 ലക്ഷം റിയാല്‍ പിഴ
റിയാദ്: ആഗോള കുത്തക പാനീയ കമ്പനിയായ പെപ്സിക്ക് സഊദി കോടതി 50 ലക്ഷം റിയാല്‍ പിഴ ചുമത്തി. മറ്റു കമ്പനികളുമായി പരസ്പര ധാരണയിലെത്തി പ്രാദേശിക വിപണിയില്‍ വില ഉയര്‍ത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്ത കേസിലാണു പിഴ. പിഴ ചുമത്താനുള്ള തീരുമാനം റിയാദ് അഡ്മിനിസ്ട്രേറ്റിവ് അപ്പീല്‍ കോടതി ശരിവച്ചതായി കൗണ്‍സില്‍ ഓഫ് കോമ്പറ്റിഷന്‍ അറിയിച്ചു.
പെപ്സി കമ്പനിയുടെ സഊദിയിലെ ഫ്രാഞ്ചൈസികളില്‍ ഒന്നായ അബ്ദുല്‍ഹാദി അബ്ദുല്ല അല്‍ഖഹ്താനി ആന്‍ഡ് സണ്‍സ് കമ്പനിക്കാണു പിഴ ചുമത്തിയത്.
പിഴക്കു പുറമെ കമ്പനി നടത്തിയ നിയമലംഘനവും അതിനുള്ള ശിക്ഷയും കമ്പനിയുടെ ചെലവില്‍ രണ്ടണ്ടു പ്രാദേശികപത്രങ്ങളില്‍ പരസ്യപ്പെടുത്തണമെന്നും ഉത്തരവുണ്ട്. പരസ്പര ധാരണ ഉണ്ടണ്ടാക്കിയ പെപ്സി, കൊക്കൊകോള കമ്പനികളുടെ സഊദിയിലെ ഏതാനും ഫ്രാഞ്ചൈസികള്‍ക്ക് നേരത്തെ 50 ലക്ഷം റിയാല്‍ പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."