കാടേരിയെ കുറിച്ചുള്ള പഠനത്തിന് മലേഷ്യന്‍ സര്‍വകലാശാലയുടെ അംഗീകാരം
മലപ്പുറം: സമസ്ത മുന്‍ മുശാവറ അംഗവും സംഘടനയുടെ ആദ്യ മുഖപത്രമായ 'അല്‍ബയാന്‍' മാസികയുടെ പ്രഥമ ചീഫ് എഡിറ്ററുമായ കാടേരി മുഹമ്മദ് അബുല്‍ കമാല്‍ മൗലവിയെ കുറിച്ചുള്ള പഠനത്തിന് മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ(ഐ.ഐ.യു.എം) അംഗീകാരം. കാടേരിയെ കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും ഐ.ഐ.യു.എമ്മിലെ മുന്‍ ഗവേഷകനും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അധ്യാപകനുമായ റശീദ് ഹുദവി ഏലംകുളം എം.ഫില്‍ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. 'കേരളത്തിലെ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദങ്ങള്‍: കാടേരി അബുല്‍ കമാല്‍ മൗലവിയുടെ വീക്ഷണങ്ങള്‍' എന്ന വിഷയത്തിലാണു പഠനം നടത്തിയത്.
ബ്രിട്ടീഷുകാരെയും അവരുടെ ഒത്താശയോടെ മലബാറില്‍ മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്രിസ്ത്യന്‍ മിഷനറിമാരെയും വിമര്‍ശിക്കുന്ന 'നഖ്ദുല്‍ അനാജീല്‍ ഫീ റദ്ദിന്നസാറാ', ആര്യസമാജത്തിന്റെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കും ക്രൈസ്തവ പുരോഹിതരുടെ നബിനിന്ദകള്‍ക്കും മറുപടിയായി രചിച്ച 'അല്‍ ഹുസാമുല്‍ മശ്ഹൂദ് അലാ അഹ്‌ലി സലീബി വല്‍ ഹുനൂദ് ' എന്നീ കൃതികളെ ആസ്പദമാക്കിയുള്ളതാണു പഠനം. 1951ലും 1957ലും വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റായിരുന്നു കാടേരി അബുല്‍ കമാല്‍ മൗലവി. 1985ല്‍ അന്തരിക്കുന്നതുവരെ സമസ്ത മുശാവറ അംഗമായി തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."