മൂലമറ്റം പവര്‍ഹൗസിലെ ഒരു ജനറേറ്റര്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും
തൊടുപുഴ: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷട്ട് ഡൗണ്‍ ചെയ്ത ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ഒരു ജനറേറ്റര്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും.
ആദ്യഘട്ടത്തിലെ ഒന്ന്, രണ്ട് നമ്പര്‍ ജനറേറ്ററുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ കണ്ടക്ടര്‍ സിസ്റ്റം പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് പവര്‍ ഹൗസ് പൂര്‍ണമായും നിര്‍ത്തിവച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഇന്ന് വൈകിട്ട് 5ന് മൂന്നാം നമ്പര്‍ ജനറേറ്റര്‍ സര്വിസിലിടും. 22ന് നാലാം നമ്പര്‍ ജനറേറ്ററും 24ന് അഞ്ചാം നമ്പരും 31ന് 2, 6 നമ്പര്‍ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബി ജനറേഷന് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. സ്ഫെറിക്കല്‍ വാല്‍വ് മാറ്റിവയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ ഉല്പാദനം തുടങ്ങാന്‍ സമയമെടുക്കും. ജനുവരി ഒന്നു മുതല്‍ 5 ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് കെ.എസ്.ഇ.ബി പദ്ധതി. കഴിഞ്ഞ 10നാണ് മൂലമറ്റം പവര്‍ഹൗസ് പൂര്‍ണമായും ഷട്ട് ഡൗണ്‍ ചെയ്തത്.
780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ പൂര്‍ണ ഉല്പാദന ശേഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."