തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്: സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി ജനാധിപത്യ ഇന്ത്യയുടെ ഉയിര്ത്തെഴ്ന്നേല്പ്പാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ചിത്രത്തിലേയില്ല. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തിയത് മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തെലങ്കാനയിലും മിസോറാമിലും ബി.ജെ.പിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നവും പേറി നടക്കുന്ന ബി.ജെ.പിക്ക് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ തിരിച്ചടി നല്‍കും. കേന്ദ്ര ഭരണം കൈയാളിയ ബി.ജെ.പി നാടിനെ കൊള്ളയടിച്ചു. മണ്ടന്‍ തീരുമാനങ്ങള്‍കൊണ്ട് രാജ്യത്തെ പിറകോട്ടടിപ്പിച്ചു. കോര്‍പറേറ്റുകളെ വളര്‍ത്തി അടിസ്ഥാന ജനവിഭാഗത്തെ ദ്രോഹിച്ചു. ജനരോഷം ശക്തമായപ്പോള്‍ വര്‍ഗീയത സൃഷ്ടിച്ച് പ്രതിരോധിച്ചു. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് രാജ്യത്തുള്ളവര്‍ എന്ന് മോദി മനസിലാക്കിയില്ല. ഇതിനുള്ള മറുപടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."