'സോഷ്യല്‍ മീഡിയാ പ്രക്ഷോഭത്തിന്റെ സമയം കഴിഞ്ഞു, നമുക്ക് ക്രാന്തി മൈതാനത്ത് കാണാം'- പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ച് ഫര്‍ഹാന്‍ അക്തര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ ചലചിത്ര ലോകത്തു നിന്നുള്ള പ്രതിഷേധ നിരയിലേക്ക് ഫര്‍ഹാന്‍ അക്തറും. 19ന് മുംബൈയിലെ ആഗസ്ത് കാന്ത്രി മൈതാനത്ത് കാണാമെന്നാണ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്രക്ഷോഭത്തിന്റെ സമയം കഴിഞ്ഞെന്നും താരം കുറിച്ചിരിക്കുന്നു. ഡിസംബര്‍ 19നാണ് ക്രാന്തി മൈതാനത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.
Here’s what you need to know about why these protests are important. See you on the 19th at August Kranti Maidan, Mumbai. The time to protest on social media alone is over. pic.twitter.com/lwkyMCHk2v
— Farhan Akhtar (@FarOutAkhtar) December 18, 2019
നേരത്തെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലിസ് അക്രമം ഉണ്ടായപ്പോഴും ഫര്‍ഹാന്‍ അക്തര്‍ വിമര്‍ശനം നടത്തിയിരുന്നു.
ബോളിവുഡില്‍ നിന്ന് പരിനീതി ചോപ്ര, അനുരാഗ് കശ്യപ് തുടങ്ങിയവരും നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. തമിഴകത്തു നിന്ന് സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ് തുടങ്ങിയവര്‍ പൗരത്വ നിയമത്തിനെതിരെ ശക്തമായി നിലകൊണ്ടവരാണ്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."