ഇക്കോസൈന്‍ പ്രിന്റുകള്‍ റീസൈക്ലിങ്ങിനായി തിരിച്ചെടുക്കും
കണ്ണൂര്‍: സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന പദ്ധതിക്കു പിന്തുണയേകി ഇക്കോസൈന്‍ റീസൈക്ലിങ്ങിനായി തിരിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപയോഗശേഷം ഇക്കോസൈന്‍ പ്രിന്റുകള്‍ റീസൈക്ലിങ്ങിനു തിരിച്ചെടുക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ആറിനു രാവിലെ 10ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷനില്‍ പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. കുടുംബസംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രചാരണശേഷം ഇക്കോസൈന്‍ പ്രിന്റുകള്‍ സ്ഥാപനങ്ങളില്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കു സ്വര്‍ണനാണയമടക്കമുള്ള സമ്മാനപദ്ധതിക്കുള്ള ലക്കി ഡ്രോ കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും. മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ടി.ഒ മോഹനനും നിര്‍വഹിക്കുമെന്നു സംഘാടകരായ കെ. മനോഹരന്‍, എം.വി പ്രസാദ്, സി.കെ വിനോദ്, കാവ്യേഷ് പുന്നാട്, പി.കെ രാജീവന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."