ബിജു വധം: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
പയ്യന്നൂര്‍: ആര്.എസ്.എസ് രാമന്തളി കാര്യവാഹക് ചൂരക്കാട്ട് ബിജു വധക്കേസില്‍ അന്വേഷണ സംഘം ഇന്ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ആകെയുള്ള 12 പ്രതികളില്‍ വിദേശത്തേക്ക് കടന്ന അനിയന്‍കുട്ടനെ പിടികൂടാനുണ്ട്.
കൊലപാതകം നടന്ന് 82 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. എട്ടു പേര് റിമാന്‍ഡിലാണ്.
കഴിഞ്ഞ മെയ് 12ന് വൈകുന്നേരമാണ് പഴയങ്ങാടിയില്‍ നിന്നു സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ കക്കംപാറയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയത്.
കേസിന്റെ അന്വേഷണ ചുമതല ആദ്യഘട്ടങ്ങളില്‍ തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനും തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."