കഞ്ചാവ് മാഫിയാ സംഘം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
വിഴിഞ്ഞം: കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്. സി.പി.ഐ.എം പ്രാവച്ചമ്പലം എ ബ്രാഞ്ചംഗവും ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു നേമം ഏരിയാ കമ്മിറ്റിയംഗവുമായ പ്രശാന്തിനെയാണ് കഞ്ചാവ് മാഫിയ അക്രമിച്ചതെന്ന് പൊലിസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് (35) ശാന്തിവിള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രശാന്ത് പ്രാവച്ചമ്പലം കുടുംബന്നൂര്‍ പള്ളിത്തറയിലുള്ള വീട്ടിലെത്തി കുറച്ച് സമയം കഴിഞ്ഞ് വീട്ടിന് പുറകില്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അഞ്ചംഗ സംഘം കൈയിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.അക്രമിച്ചയുടനെ സംഘം ഇരുളില്‍ ഓടി മറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചത്. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ പിടിയിലാണെന്നും സൈ്വരജീവിതം സാദ്ധ്യമല്ലാത്ത അവസ്ഥയാണെന്നും രാത്രികാലത്തടക്കം പൊലിസ് പെട്രോളിങ് ശക്തമാക്കി സൈ്വര്യജീവിതം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നേമം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."