'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായി 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' സമഗ്ര ശുചിത്വ പദ്ധതി പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്മാര്ക്കാണു പരിശീലനം നല്‍കിയത്. ഈ മാസം ആറു മുതല്‍ 13 വരെ വിവിധ വാര്‍ഡുകളില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ വീടുകള്‍ കയറി സര്‍വേ നടത്തുന്നതിനും ശുചിത്വ ബോധവല്കരണത്തിനുമുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചു പദ്ധതികള്‍ക്കു രൂപം നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. ശരീഫ്, എം. പ്രകാശന് എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് അസി. സെക്രട്ടറി എ.ജെ പ്രശാന്ത്, എം.വി പുഷ്പലത എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. കുഞ്ഞമ്പു, കെ.വി തഹ്സീറ, കെ.പി ലിജി എന്നിവര്‍ നേതൃത്വം നല്കി. എട്ടുതല് 14 വരെയുള്ള വാര്‍ഡുകളിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്നും 15 മുതല്‍ 21 വാര്‍ഡുകളിലെ വളണ്ടിയര്‍മാര്‍ക്കു നാളെയും പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."