HOME
DETAILS
MAL
ഗോത്രവര്‍ഗ ദിനാചരണവും സെമിനാറും
backup
August 09 2016 | 04:08 AM
തൊടുപുഴ: അഖിലതിരുവിതാംകൂര്‍ മലയരയമഹാസഭയുടെ ആഭിമുഖ്യത്തില്‍ അന്താരഷ്ട്ര ഗോത്രവര്‍ഗദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പുഞ്ചവയല്‍ എ.ടി.എം.എ.എം.എസ് ഹാളില്‍ ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എം രാജു ഉദ്ഘാടനം ചെയ്യും. നിയമസഭാ പ്രസിഡന്റ് കെ ഐ പരമേശ്വരന്‍ അധ്യക്ഷനാകും. എടിഎംഎഎംഎസ് ജനറല്‍ സെക്രട്ടറി കെ.കെ ഗംഗാധരന്‍ ഗോത്രവര്‍ഗദിന സന്ദേശം നല്‍കും. രാവിലെ പത്തിന് 'വിദ്യാഭ്യാസ അവകാശനിയമവും ഗോത്രവര്‍ഗക്കാരും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."