ശക്തികാന്ത ദാസ് ചിദംബരത്തിന്റെ അഴിമതി പങ്കാളി;പുതിയ ആര്.ബി.ഐ ഗവര്‍ണര്‍ക്കെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ആര്.ബി.ഐ ഗവര്‍ണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ശക്തികാന്ത ദാസിന്റെ നിയമനം തെറ്റായ നടപടിയാണ്. മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതി ഇടപാടുകളുടെ പങ്കാളിയാണ് ശക്തികാന്ത ദാസ്. ചിദംബരത്തെ കേസുകളില്‍ നിന്ന് രക്ഷിക്കാനും ദാസ് ഇടപെട്ടെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു. നിയമനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ സുബ്രഹ്മണ്യന് സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രാജി ഗുണകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ചൊവ്വാഴ്ചയാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് മുന്‍ ധനകാര്യ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ സര്‍ക്കാര്‍ ആര്.ബി.ഐ ഗവര്‍ണറായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."