HOME
DETAILS
MAL
ഇതുവരെ ചുറ്റിയത് 28 രാജ്യങ്ങൾ, 37000 കിലോമീറ്റർ: സൈക്കിളിൽ ഉലകം ചുറ്റും യുവാവ് മദീനയിൽ
backup
December 19 2019 | 06:12 AM
റിയാദ്: സൈക്കിളിൽ ഉലകം ചുറ്റുന്ന മൊറോക്കൻ യുവാവ് മദീനയിൽ. 28 രാജ്യങ്ങൾ സന്ദർശിച്ച യാസീൻ ഗുലാം ആണ് പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സൈക്കിളിൽ താണ്ടി പ്രവാചക നഗരിയിലെത്തിയത്. സഊദിയിലെത്തിയ യുവാവ് രാജ്യത്തെ വിവിധ നഗരങ്ങൾ സന്ദർശിച്ച ശേഷം മറ്റു ഗൾഫ് ഗൾഫ് രാജ്യങ്ങളിലേക്കും തുടർന്ന് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള യാത്ര തുടരാനാണ് പദ്ധതി.
ആഫ്രിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളിലൂടെ 37,000 ലേറെ കിലോമീറ്റർ ദൂരം താണ്ടിയാണ് ഉത്തര സഊദിയിലെ തബൂക്ക് പ്രവിശ്യയിലെ അൽദുറ അതിർത്തി പോസ്റ്റ് വഴി യുവാവ് സഊദി സന്ദർശനത്തിനായി പ്രവേശിച്ചത്. സഊദിയിൽ താൻ കണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര കേന്ദ്രങ്ങളും ഏറെ ആകർഷണീയങ്ങളാണെന്നും യാത്രയുടെ ഭാഗമായി സൗദിയിലെ മുഴുവൻ നഗരങ്ങളും സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നതായും യുവാവ് പറഞ്ഞു.
സഊദിയിൽ പ്രവേശിച്ചതു മുതൽ ഔദ്യോഗിക വകുപ്പുകളിൽ നിന്ന് പ്രത്യേക പരിചരണവും ശ്രദ്ധയുമാണ് ലഭിച്ചത്. തനിക്ക് പിന്തുണയും എല്ലാവിധ സഹായ സൗകര്യങ്ങളും നൽകിയ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന് നന്ദി പ്രകടിപ്പിക്കുകയാണെന്നും യുവാവ് പറഞ്ഞു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിരില്ലാത്ത കഴിവുകൾ മനുഷ്യനുണ്ടെന്ന സന്ദേശം നൽകാനാണ് തന്റെ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് യാസീൻ ഗുലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."