സ്ഥലം നല്‍കിയാല്‍ ഈ വര്‍ഷം മൂരാട് പുതിയ പാലം നിര്‍മാണം തുടങ്ങും: കലക്ടര്‍
കോഴിക്കോട്: മൂരാട് പുതിയ പാലം പണിയുന്നതിനുള്ള സ്ഥലം നാട്ടുകാര്‍ മുന്‍കൂറായി വിട്ടുനല്‍കിയാല്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. പുതിയ പാലം പണിയുന്നതിനുള്ള സ്ഥലം കെ. ദാസന്‍ എം.എല്‍.എ, ഉദ്യോഗസ്ഥ സംഘം എന്നിവരോടൊപ്പം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാലത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അന്‍പതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാഷനല്‍ ഹൈവേ അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. ദേശീയപാതാ വികസനം, പാലം നിര്‍മാണം എന്നിവ രണ്ടായി പരിഗണിച്ച് പഴയ പാലത്തിന്റെ കിഴക്കുഭാഗത്തു പുതിയ പാലം നിര്‍മിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനത്തിന് കാത്തുനില്‍ക്കാതെ പാലത്തിനായുള്ള സ്ഥലം നാട്ടുകാര്‍ മുന്‍കൂറായി കൈമാറാന്‍ തയാറായാല്‍ നിര്‍മാണത്തിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.
പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എട്ടിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ഇതു ചര്‍ച്ചചെയ്യും. പുതിയ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍, സോയില്‍ ടെസ്റ്റ് എന്നിവ മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാകും.
ഇരുവശത്തും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ഈ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനായാല്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് രണ്ടുമാസംകൊണ്ട് ഭരണാനുമതി ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ മാര്‍ച്ചോടെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നും കലക്ടര്‍ അറിയിച്ചു. നിര്‍മിക്കാനുദ്ദേശിക്കുന്ന മൂന്നുവരി പാലത്തിനായി ഇരുവശത്തും 100 മീറ്റര്‍ വീതമാണ് ഏറ്റെടുക്കേണ്ടത്.
പാലത്തിലെ ഗതാഗതക്കുരുക്കിനു താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ റോഡിന്റെ ഇരുവശത്തും ഒരുമീറ്റര്‍ വീതം വീതികൂട്ടി ടാര്‍ ചെയ്ത് ഡിവൈഡര്‍ സ്ഥാപിക്കും.
ഇത് അടിയന്തരമായി ചെയ്യാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തിന് ചേരുന്ന റോഡ് സേഫ്റ്റി യോഗത്തില്‍ ഈ വിഷയം പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."