ടിപ്പറുകളുടെ മരണപ്പാച്ചില്‍ ഭീഷണിയാകുന്നു
വെഞ്ഞാറമൂട്: ടിപ്പറുകളുടെ മരണപ്പാച്ചില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നതായി പരാതി. വെഞ്ഞാറമൂട് ജങ്ഷനിലൂടെ സ്‌ക്കൂള്‍സമയങ്ങില്‍ ടിപ്പറുകളുടെ ഓട്ടം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പൊലിസിന്റെ ഒത്താശയോടെ ഈ ക്രമീകരണം അട്ടിമറിക്കപ്പെടുന്നതായാണ് പരാതി.
എം.സി റോഡില്‍ ഏറ്റം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് വെഞ്ഞാറമൂട്. ഇവിടെ ടൗണില്‍ തന്നെയാണ് സ്‌ക്കളും പ്രവര്‍ത്തിക്കുന്നതും. ഗതാഗതക്കുരിക്കിന്റെ രൂക്ഷതകുറയ്ക്കാനും, കുട്ടികളുടെ സുരക്ഷ മുന്‍നിറുത്തിയുമാണ് രാവിലെയും വൈകിട്ടും ടിപ്പറുകളുടെ ഓട്ടത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയത്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ സര്‍വിസ് നടത്തുന്നത് ആര്‍.ടി.ഒ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോഴും ഇവര്‍ വെഞ്ഞാറമൂട്ടിലൂടെ പായുന്നത്.
വെഞ്ഞാറമൂടിലെയും പരിസരങ്ങളിലെയും ക്രഷറുകളില്‍ നിന്നു പാറപ്പാടിയും മെറ്റലും എടുക്കുന്നതിനും സീനിയോറിട്ടി നേടുന്നതിനായാണ് ടിപ്പറുകള്‍ തിരക്കേറിയ സമയത്തും ജങ്ഷനിലൂടെ മത്സര ഓട്ടം നടത്തുന്നത്. എതിരേ വരുന്ന വാഹനത്തെപ്പോലും ഇവര്‍ ശ്രദ്ധിക്കാറേയില്ല. പാറപ്പൊടിയും മെറ്റലും കയറ്റിവരുന്ന വാഹനം ടാര്‍പ്പാളില്‍ ഉപയോഗിച്ച് മൂടി കൊണ്ടുപോകണമെന്ന് നിയമമുണ്ട്.
എന്നാല്‍ തിരക്കേറിയഇതുവഴി ഓടുന്ന മിക്ക ടിപ്പറും ഈ നിയമം പാലിക്കാറേയില്ല. അതുകൊണ്ടു തന്നെ പിറകിലൂടെ വരുന്ന വാഹനങ്ങലിലേക്ക് മണലും മെറ്റലും വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."