പെരിങ്ങമ്മല പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ അവകാശ സമരം
നെടുമങ്ങാട് : മാലിന്യ പ്ലാന്റ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ ഫണ്ട് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു മെംബര്‍മാര്‍ അവകാശ സമരം നടത്തി.
ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച അവകാശ സമരം വൈകിട്ടോടെയാണ് അവസാനിച്ചത് . പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ എട്ടു പ്രതിപക്ഷ വാര്‍ഡുകളിലാണ് പഞ്ചായത്ത് ഫണ്ട് നിഷേധിച്ചത്.
സി.പി.എം ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തു ഭരിക്കുന്നത്. സി.പി.എമ്മിലെ ചിത്രകുമാരിയാണ് പഞ്ചായത്തു പ്രസിഡന്റ്. ബി.ജെ.പി വാര്‍ഡായ വേന്കൊല്ല, ലീഗിന്റെ വാര്‍ഡുകളായ കൊച്ചുവിള, കൊച്ചുകരിക്കകം, ചിറ്റൂര്‍, കോണ്‍ഗ്രസ് വാര്‍ഡുകളായ കൊല്ലായില്‍, ഇടവം, കൊല്ലരുകോണം ദൈവപ്പുര എന്നീ വാര്‍ഡുകളിലാണ് ഫണ്ടില്ലാത്തതു. ഇതേ തുടര്‍ന്ന് ഈ വാര്‍ഡുകളെ പ്രതിനിധീകരിക്കുന്ന മെംബര്‍മാര്‍ ഒരുമിച്ചാണ് ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസിനുള്ളില്‍ എത്തി പ്രതിഷേധം ആരംഭിച്ചത്.
പ്രധിഷേധക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിനു പുറത്തു സമരം നടത്തി.
പെരിങ്ങമ്മല പഞ്ചയത്തിലെ മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തില്‍ ശക്തമായി നിലകൊണ്ടിരുന്നവരാണ് ഈ വാര്‍ഡുകളിലെ അംഗങ്ങള്‍. മാലിന്യ പ്ലാന്റിനെതിരേ അടിയന്തിര പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി സമരങ്ങള്‍ പ്രതി പക്ഷ അംഗങ്ങള്‍ നടത്തിയിരുന്നു.അവസാനം നടന്ന നിയമ സഭയിലേക്കുള്ള സങ്കട കാല്‍നട ജാഥയില്‍ ഇവര്‍ പൂര്‍ണ പങ്കാളികളയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവരുടെ വാര്‍ഡുകളില്‍ ഫണ്ട് നല്‍കാത്തതെന്നാണ് ആരോപണം. പ്രധിഷേധം ഭയന്ന് പഞ്ചായത്ത് പ്രസിഡന്റോ ഭരണ സമിതി അംഗങ്ങളോ ഇന്നലെ പഞ്ചായത് ഓഫിസില്‍ എത്തിയിരുന്നില്ല. അവകാശങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് പഞ്ചായത് അംഗങ്ങള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."