HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ്: മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍
backup
August 09 2016 | 17:08 PM
മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍. റൊമാനിയന്‍ പൗരന് മരിയന്‍ ഗ്രബ്രിയേല്‍ ഇലി ആണ് അറസ്റ്റിലായത്. വൈകിട്ട് 6.22ന് മുംബൈയിലെ ഒരു എ.ടി.എമ്മില്‍ നിന്ന് 100 രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെയാണ് മുംബൈ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി തിരുവനന്തപുരം സ്വദേശി അരുണ്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് കേരളാ പൊലിസ് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് മുംബൈ പൊലിസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കുടുങ്ങിയത്. മുംബൈയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാത്രിവൈകിയും തെരച്ചില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."